ഒരു അഡാർ ലവിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ അരുൺ ആണ് നായകനാകുന്നത് എന്ന് ഫേസ്ബുക്കിലൂടെ ഒമർ ലുലു വെളിപ്പെടുത്തിയിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അരുൺ.
എന്നാൽ ഒരു മത്സരവുമായാണ് ഒമർ ലുലു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ധമാക്ക എന്ന ചിത്രത്തിൽ വില്ലൻ ആരാണെന്ന് പ്രവചിക്കുന്നവർക്ക് ആദ്യത്തെ 5 പേർക്ക് ധമാക്കയുടെ 2 ടിക്കറ്റ് സൗജന്യമായി നൽകുമെന്നും ഒമർ ലുലു ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു. നാളെ അഞ്ച് മണിക്ക് ചിത്രത്തിലെ വില്ലനെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.