libiya-

ട്രിപ്പോളി: ലിബിയൻ തീരത്ത് കഴിഞ്ഞ ദിവസം കപ്പൽ തകർന്ന് 150 ഓളം അഭയാർത്ഥികൾ മുങ്ങി മരിച്ചു. മെഡിറ്ററേനിയൻ കടലിൽ ഈ വർഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കുമെന്നും യു.എൻ ഏജൻസി വ്യക്തമാക്കി. 250 ലധികം പേർ യാത്ര ചെയ്ത ബോട്ടാണ് തകർന്നത്. ഇതിൽ നൂറിലധികം പേരെ ലിബിയൻ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ്‌ ബോട്ട് തകർന്നത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാർത്ഥികളുടെ രീതി. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്‌.

2019-ൽ മാത്രം ഇതുവരെ മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെ എണ്ണം 600-ന് മുകളിലെത്തിയിട്ടുണ്ടെന്ന് യുഎൻ ഏജൻസി പറയുന്നു.