ജനനം: 1930 ഡിസംബർ 27 ന് തൃശൂരിലെ ആറ്റൂരിൽ.
മാതാപിതാക്കൾ: മടങ്ങർളി കൃഷ്ണൻ നമ്പൂതിരി, ആലുക്കൽ മഠത്തിൽ അമ്മിണി അമ്മ.
സ്‌കൂൾ വിദ്യാഭ്യാസം: ചെറുതുരുത്തി, ചേലക്കര, ചാലക്കുടി, ഷൊർണൂർ എന്നിവിടങ്ങളിൽ.
കോളേജ് വിദ്യാഭ്യാസം: കോഴിക്കോട് സാമൂതിരി കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്.
ഉദ്യോഗം: ചെന്നൈ പ്രസിഡൻസി കോളേജിൽ, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജ്, ഗവ.ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
ഗ്രന്ഥങ്ങൾ: ആറ്റൂർ രവിവർമ്മയുടെ കവിതകൾ രണ്ട് വാള്യം, കേരള കവിതാഗ്രന്ഥാവരി, ആറ്റൂർ രവിർമ്മയുടെ കവിതകൾ ഒന്നും രണ്ടും ഭാഗങ്ങൾ, ആറ്റൂർ വഴികളിൽ വീണ്ടും, ആറ്റൂർ വഴികൾ (പഠനം).
നോവൽ വിവർത്തനം: ജെ.ജെ ചില കുറിപ്പുകൾ, പുളിമരത്തിന്റെ കഥ (സുന്ദര രാമസ്വാമി), നാളെ മറ്റൊരുനാൾ മാത്രം (നാഗരാജൻ), രണ്ടാം യാമങ്ങളുടെ കഥ (സെൽമ).
കവിതാ വിവർത്തനം: പുതുനാനൂറ് (തമിഴ് പുതുകവിത), ഭക്തികാവ്യം (മദ്ധ്യകാല തമിഴ്കവിത), തമിഴ് പുതു കവിതകൾ (വിവർത്തനങ്ങൾ), പുതുമൊഴി വഴികൾ (എഡിറ്റർ).
പുരസ്കാരങ്ങൾ : എഴുത്തച്ഛൻ പുരസ്‌കാരം ആശാൻപ്രൈസ്, ഉള്ളൂർ അവാർഡ്, കവിതയ്ക്കും വിവർത്തനത്തിനും കേന്ദ്ര സാഹിത്യ അക്കാഡമിയുടെയും കേരള സാഹിത്യഅക്കാഡമിയുടെയും അവാർഡുകൾ, മഹാകവി പി. കുഞ്ഞിരാമൻ നായർ അവാർഡ്, പന്തളം കേരളവർമ്മ അവാർഡ്, പ്രേംജി പുരസ്‌കാരം , ഒളപ്പമണ്ണ അവാർഡ്, ഇ.കെ. ദിവാകരൻ പോറ്റി അവാർഡ്.
പദവികൾ: കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം.
അമേരിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.