ടിക് ടോക് താരം ആരുണിയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാദുഖമായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണ കാരണമായി പറയുന്നത്.
കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് നാലാം ക്ലാസുകാരിയിയ ആരുണി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയും അനുഭവപ്പെതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആരുണിടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലാണ് ആരുണി പഠിക്കുന്നത്. ഒരു വർഷം മുമ്പ് ആരുണിയുടെ അച്ഛൻ സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ടിക് ടോകിലൂടെ ഏറെ ആരാധകരാണ് ആരുണിക്ക് ഉള്ളത്. കുട്ടിയുടെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. മൃതദേഹം വെെകീട്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.