odisha-crime-

കട്ടക്ക് :കട്ടക്കിലെ തെരുവിൽ ഉറങ്ങിക്കിടന്ന മൂന്നുപേരെ അജ്ഞാതനായ സൈക്കോ കില്ല‍ർ കഴുത്തറുത്തും തലയ്ക്കടിച്ചും കൊലപ്പെടുത്തി. 48 മണിക്കൂറിനുള്ളിലാണ് ഈ മൂന്നുകൊലപാതകങ്ങളും നടന്നത്.

ചൊവ്വാഴ്ച രാവിലെ റാണിഹത് പാലത്തിന് സമീപത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കൽ കോളേജിനും ഒ.എം.പി മാർക്കറ്റിന് സമീപത്തുനിന്നും മറ്റ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുക്കുകയായിരുന്നു. കഴുത്തറത്ത് ശേഷം ഭാരമുള്ള വസ്തു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

മൂന്ന് കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടത്തിയിരിക്കുന്നത്. കൃത്യത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. 1998ൽ ബെർഹാംപൂരിൽ ഒമ്പത് പേരെ തലക്കടിച്ച് കൊന്ന സ്റ്റോൺമാൻ മോഡൽ കൊലപാതകങ്ങളാണ് ഇപ്പോൾ നടന്നതെന്നും പൊലീസ് അറിയിച്ചു.