കൊച്ചി: കുസാറ്റിൽ എസ്.എഫ്.ഐ - കെ.എസ്‍.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.. കെ.എസ്‍.യു പ്രവർത്തകർക്കാണ് പരിക്കേറ്റത്.. ബി.ടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ കെ.എസ്‍.യു പ്രവർത്തകരായ ഉനൈസ്, അൻസാർ, ജഗത്, സുമിൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘർഷത്തെത്തുടർന്ന് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിംഗ് അടുത്ത ബുധനാഴ്ച വരെ അടച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്‍.യു പ്രവർത്തകർ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി