സൗബിൻ ഷാഹിറിനെ നായകനാക്കി ദഭ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ജൂതൻ എന്നാണ് കഴിഞ്ഞ ദിവസം വരെ സിനിമാ പ്രേക്ഷകരുംവാർത്താമാദ്ധ്യമങ്ങളും കരുതിയിരുന്നത്. എന്നാൽ അത് ചിത്രത്തിന്റെ താത്കാലിക ടൈറ്റിൽ മാത്രമാണെന്ന് ദഭ്രൻ സിറ്റി കൗമുദിയോട് വെളിപ്പെടുത്തി. ശരിക്കുള്ള ടൈറ്റിൽ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുൻപേ പുറത്ത് വിടുകയുള്ളു.മലയാളത്തിൽ ഇത്തരമൊരു രീതി ആദ്യമായാണ്.
മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു കഥാപശ്ചാത്തലമാണ് തന്റെ പുതിയ ചിത്രത്തിലേതെന്ന് ദഭ്രൻ പറഞ്ഞു. ഈയോ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത് .
നിഗൂഢതയും മനഃശാസ്ത്രവും ചേർന്നുള്ള ഒരു വൈകാരിക ത്രില്ലറാണിത്.ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.ഒരു പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം ചെയ്തതിനു ശേഷം സൗബിന്റെ കഥാപാത്രം തിരിച്ചറിയുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അടുത്ത വർഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സൗബിന്റെ തിരക്ക് കാരണമാണ് ചിത്രീകരണം നീളുന്നത്. ജോജു ജോർജും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എറണാകുളം, കണ്ണൂർ , മുംബയ് എന്നിവിടങ്ങളാണ് ലൊക്കേഷൻ . പൊലീസ് ഓഫീസർ ആയിട്ടാണ് ജോജു ജോർജ് എത്തുന്നത്.