ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ നിക്കി ഗൽറാണി നായികയാകുന്നു. കഴിഞ്ഞ ദിവസം സംവിധായകൻ ഒമർ ലുലു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിക്കി മലയാളത്തിലെത്തുന്നത്.ടീം ഫൈവിലാണ് ഒടുവിൽ അഭിനിയച്ചത്.1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിൽ അരങ്ങേറിയത്.അതിന് ശേഷം നിരവധി ഹിറ്റുകളുടെ ഭാഗമായി.ഇതേ തുടർന്ന് ഭാഗ്യ നായിക എന്ന വിശേഷണവും കിട്ടി.
ഹാപ്പി വെഡിംഗ് ,ചങ്ക്സ് , ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ധമാക്ക.
ഇരുപത് വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിൽ ടോണി ഐസക് എന്ന സ്കൂൾക്കുട്ടിയെ അവതരിപ്പിച്ച അരുൺ ആണ് ധമാക്കയിലെ നായകൻ. ഒരു അഡാറ് ലവിലും അരുൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഉർവശിയും മുകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഗുഡ് ലൈൻ പ്രൊഡക് ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീതം നിർവഹിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഒ.വി ,കിരൺ ലാൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സിനോജ് പി.അയ്യപ്പനാണ് ഛായാഗ്രഹണം. എഡിറ്റർ ദിലീപ് ഡെന്നീസ്, പ്രൊഡക് ഷൻ കൺട്രോളർ - സഞ്ജു ജെ, കാസ്റ്റിംഗ് ഡയറക്ടർ - വിശാഖ് പി.വി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉബൈനി ഇബ്രാഹിം,കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ് ലിബിൻ മോഹൻ, പി.ആർ.ഒ - എ. എസ്. ദിനേശ്.