നീളൻപയർ ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പ് ശരീരത്തിന് ഊർജ്ജവും മതിയായ പോഷക ഗുണങ്ങളും നൽകുന്നു. വിറ്റാമിൻ കെ,സി, ബി 1, ബി 2, ബി 6, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നീളൻ പയർ ചെറുകഷണങ്ങളായി മുറിച്ച് മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിച്ച് ഉപ്പും കുരുമുളകും ചേർത്ത് സൂപ്പ് തയ്യാറാക്കാം . ആവശ്യമെങ്കിൽ പയറിനൊപ്പം ഇലയും ചേർക്കാം.
പ്രോട്ടീനുകളാൽ സമ്പുഷ്ടമായ ഈ പയർ സൂപ്പിൽ ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധത്തിന് സഹായിക്കുന്നു. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം സുഗമമാക്കും.
കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം അമിതവണ്ണവും അകറ്റും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണക്രമീകരണത്തിനൊപ്പം നീളൻ പയർ സൂപ്പും കഴിക്കുക. ശരീരഭാരം കുറയും. വയറിലെ കാൻസറിനെ പ്രതിരോധിക്കാനും പയറിലുള്ള ഘടകങ്ങൾ സഹായിക്കും.