accident

പാലക്കാട്: കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കേരള രജിസ്ട്രേഷനിലുള്ള വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഓടിച്ചിരുന്നത് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീറാണ്. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരിൽ മുഹമ്മദ് ബഷീറിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടവരിൽ രണ്ടുപേർ സംഭവ സ്ഥലത്തുവച്ചും ബാക്കിയുള്ളവർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.