വയനാട്: 81 കാരനെതിരെ വിവാഹത്തട്ടിപ്പ് പരാതി നൽകി ഭാര്യ. സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞപ്പോൾ തനിക്ക് ലഭിച്ച 15 ലക്ഷം രൂപയുമായി ഭർത്താവ് മുങ്ങിയെന്ന് കാണിച്ച് ഭാര്യ വനിത കമ്മീഷന് പരാതി നൽകി. ആദ്യ ഭാര്യ മരിച്ച് പോയെന്നും ആ ബന്ധത്തിൽ ഒരു മകളുണ്ടെന്നും അവൾ വിവാഹിതയാണെന്നും പറഞ്ഞാണ് തന്നെ വിവാഹം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
വിവാഹ സമയത്ത് ഭർത്താവിന് എഴുപത്തിമൂന്നും തനിക്ക് ആറുപത്തിമൂന്നുമായിരുന്നു പ്രായമെന്നും സ്ത്രീ പറഞ്ഞു.വയനാട് സ്വദേശിയാണ് ഇയാളെന്നാണ് സൂചന. ഭർത്താവ് മുങ്ങിയ ശേഷം താൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നുവെന്നും അവർ പരാതിയിൽ പറയുന്നു.
81 കാരനായ ഇയാൾക്ക് പല സ്ഥലങ്ങളിലും ഭാര്യമാരുണ്ടെന്നും, സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞവരാണ് ഇയാളുടെ ഇരകളായവരെന്നും കണ്ടെത്തി. കൂടാതെ പെൻഷൻ തുകയും വിരമിക്കുമ്പോൾ കിട്ടുന്ന തുകയും കൈക്കലാക്കി മുങ്ങലാണ് ഇയാളുടെ പതിവ് രീതിയെന്നും യുവതി ആരോപിക്കുന്നു.