terrorist

ശ്രീനഗർ: സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു. ജന്മുകാശ്മീരിലെ ഷോപ്പിയാനിലെ ബോൻബസാറിലാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാമീപ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷസേന തിരച്ചിൽ നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ജയ്ഷ-ഇ-മുഹമ്മദ് തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സർക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 960 തീവ്രവാദികൾ ജന്മുകാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരർക്കെതിരെയുള്ള ഏറ്റുമുട്ടലിൽ അഞ്ചുവർഷത്തിനിടെ 413 സുരക്ഷ ഉദ്യയോഗസ്ഥർ വീരമൃത്യു വരിച്ചതായും റിപ്പോർട്ട് ഉണ്ട്.

Jammu & Kashmir Police on Operation Bunbazaar (Shopian): Top most Jaish commander of South Kashmir Munna Lahori/Bihari from Pakistan killed along with his local associate after a night long operation. pic.twitter.com/9nzE4SoK7n

— ANI (@ANI) July 27, 2019