1. എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് നടന്ന എ.ഐ.എസ്.എഫ് മാര്‍ച്ചിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെ പുതിയ വാദവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. ലാത്തി ചാര്‍ജില്‍ കൈ ഒടിഞ്ഞതായി താന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരം വാര്‍ത്തകള്‍ നല്‍കിയത് മാദ്ധ്യമങ്ങള്‍. താന്‍ പറഞ്ഞത് കൈയ്ക്ക് പൊട്ടലുണ്ടെന്ന്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ വിശ്വാസമുണ്ട് എന്നും പ്രതികരണം. പൊലീസിന്റേത് നില നില്‍പ്പിനായുള്ള ശ്രമം. ലാത്തിച്ചാര്‍ജ് അടക്കമുള്ളവ നടത്തിയിട്ടില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം എന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
2. അതേസമയം, എല്‍ദോ എബ്രഹാമിന്റെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടില്‍ ഉറച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി ഇരുന്നു. ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ട് ഉണ്ടെന്നും പി. രാജു.എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുമായി പൊലീസ് രംഗത്ത് എത്തിയതിന് പിന്നാലെ ആണ് പ്രതികരണങ്ങള്‍.
3. അതിനിടെ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ അഴിമതിയെ കുറിച്ചുള്ള ആരോപണങ്ങളില്‍ മകന് ക്ലീന്‍ ചിറ്റ് നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യം. താന്‍ ആരുടെയും തടവറയില്‍ അല്ലെന്നും കാനം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തി എന്നും ഇതുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നെന്നും തരത്തില്‍ ഉള്ള ആരോപണങ്ങള്‍ പുറത്ത് വന്നിരുന്നു.
4. യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതര്‍. പൊലീസ് തന്നെ തിരിച്ച് അറിഞ്ഞ 19 പേരതികളില്‍ ആറുപേരെ ഒഴികെ ആരേയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല എന്ന് ആരോപണം. എന്നാല്‍ 9 പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് പ്രിന്‍സിപ്പാള്‍ അവകാശവാദം ഉന്നയിക്കുമ്പോഴും മറ്റ് നാല് പേരുടെ കാര്യത്തില്‍ ആശങ്ക
5. അതിനിടെ, സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച മുഖ്യപ്രതി ശിവരഞ്ജിത്തിനെ ഉത്തര കടലാസ് കണ്ടെത്തിയ കേസില്‍ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. റിമാന്‍ഡില്‍ ആയിരുന്ന രഞ്ജിത്തിനെ തെളിവെടുപ്പിന് ആയി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുക ആയിരുന്നു. വധശ്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലാംപ്രതി അദൈ്വത് മണികണ്ഠനും അഞ്ചാം പ്രതി ആദിലും ഇന്നലെ പൊലീസ് കാവലില്‍ കോളേജില്‍ എത്തി പരീക്ഷ എഴുതി ഇരുന്നു
6. അമ്പൂരി രാഖി കൊലപാതകത്തിലെ പ്രതിയായ സൈനികന്‍ അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന്‍ മണിയന്‍. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല
7 അഖിലിനെ കണ്ടെത്താന്‍ പൊലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുക ആണ്. കേസില്‍ അഖിലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ സംശയത്തിന്റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഖിലും രാഖിയും സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറന്‍സിക് പരിശോധനക്കോ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. പ്രതികളെ കിട്ടിയാല്‍ മാത്രമേ വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിക്കൂ. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകള്‍ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി
8 ജമ്മു കാശ്മീരിലെ കുപ്വാരയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. അതിനിടെ, ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുക ആയിരുന്നു. ഇരു കൂട്ടരും വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി വിവരം
9. കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസം തെളിയിക്കണം. രാവിലെ 11 മണിക്കാണ് സഭ ചേരുക. വിമതരുടെ കാര്യത്തില്‍ തീരുമാനമില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം അയോഗ്യര്‍ ആക്കപ്പെട്ട മൂന്ന് എം.എല്‍.എമാര്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുക യായിരുന്നു. അന്ന് തന്നെ ധനബില്ലിന് അംഗീകാരം നല്‍കും
10. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരായിരിക്കും ബി.ജെ.പിയുടേത് എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുന്‍പ് വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുമോ എന്നാണ് ബി.ജെ.പി കേന്ദ്ര കമ്മിറ്റിയുടെ ആശങ്ക. അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ സഭയില്‍ അംഗ സംഖ്യ കുറയൂ. നിലവില്‍ 272 പേരാണ് സഭയില്‍, കേവല ഭൂരിക്ഷം 112.ബി.ജെ.പിയുടെ കൈവശമുള്ളത് 106 എം.എല്‍.എമാര്‍.