train

മുംബയ്: കനത്തമഴയെത്തുടർന്ന് വെള്ളക്കെട്ടിൽപ്പെട്ടുപോയ മുംബയ്-കൊലാപൂർ മഹാലക്ഷ്മി എക്‌സ്‌പ്രസിലെ യാത്രക്കാരെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേന ആറ് ബോട്ടുകളും രണ്ട് ഹെലികോപ്റ്ററുകളും അയച്ചു. 700 ഓളം വരുന്ന യാത്രക്കാരാണ് മുംബയിൽ നിന്ന് 60 കിലോമീറ്റർ അകലെ വെള്ളക്കെട്ടിൽപ്പെട്ട് കിടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

ട്രെയിനിന് ചുറ്റും ആറടിയോളം വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. യാത്രക്കാർ തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. കഴിഞ്ഞ 15 മണിക്കൂറായി കുടിവെള്ളമോ ഭക്ഷണമോ കിട്ടിയിട്ടെന്ന് ഇവർ ഒരു ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ട്രെയിനിൽ നിന്ന് പുറത്തിറങ്ങരുതെന്ന് റെയിൽവെ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയുടെ ആറ് ടീം റബർ ബോട്ടുകളുമായെത്തുമെന്നും മന്ത്രി ഏക്‌നാഥ് ഗെയ്ക്ക് വാഡ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 200ൽക്കൂടുതൽ യാത്രക്കാരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്ന് റെയിൽ വെ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബദ്ലാപൂർ,ഉൽഹാസ്‌നഗർ,വൻഗണി എന്നീ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. കാലാവസ്ഥ മോശമായതിനെത്തുടർന്ന് മുംബയ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ സർവീസ് നിർത്തി. പല ട്രെയിനുകളും പാതിവഴിയിൽ നിർത്തേണ്ടി വന്നു.

#WATCH Maharashtra: Mahalaxmi Express held up between Badlapur and Wangani with around 2000 passengers. Railway Protection Force & City police have reached the site where the train is held up. NDRF team to reach the spot soon. pic.twitter.com/0fkTUm6ps9

— ANI (@ANI) July 27, 2019


#Maharashtra: Several places water-logged, after Waldhuni river overflows following heavy rainfall in the area. Visuals from Kalyan area. #MumbaiRains pic.twitter.com/loaP8mylnr

— ANI (@ANI) July 27, 2019