കുമ്പളങ്ങി നൈറ്റ്സ്, പറവ, കിസ്മത്ത്, ഇഷ്‌ക് പോലുള്ള മനോഹരമായ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഷെയ്ൻ നിഗം. സിനിമകളിൽ പ്രണയ രംഗങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുന്ന താരം തന്റെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
'ഹൃദയത്തിൽ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉള്ളയാൾക്ക് മാത്രമേ ആ കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ,അതേ ഞാനും പ്രണയത്തിലാണ്'- ഷെയിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതോടൊപ്പം പിതാവും ചലച്ചിത്രതാരവുമായ അബിയെപ്പറ്റിയും ഷെയ്ൻ വാചാലനായി. വാപ്പച്ചിയുടെ റിഹേഴ്‌സൽ ക്യാംപുകൾ കണ്ടാണ് താൻ വളർന്നതെന്നും അദ്ദേഹത്തിന്റെ ആമിനത്താത്തയുടെ ആരാധകനാണ് താനെന്നും ഷെയ്ൻ പറഞ്ഞു.