തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി.പി.എം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
"കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്പെക്ടറെ സസ്‌പെന്റു ചെയ്തത്. കൊലക്കേസ്സിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്"-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്പെക്ടറെ സസ്‌പെന്റു ചെയ്തത്. കൊലക്കേസിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചുചോദിച്ചാൽ പണി കിട്ടും.