congress-leaders

ഭോപ്പാൽ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കോൺഗ്രസ് നേതാക്കളെ നാട്ടുകാർ മർദിച്ചു. മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ നവാലസിംഗ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.കോൺഗ്രസ് നേതാക്കളായ ധർമേന്ദ്ര ശുക്ല, ധർമ്മു സിങ്, ലളിത് ബരസ്‌കർ എന്നിവരെയാണ് ജനങ്ങൾ ആക്രമിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നാട്ടിലുണ്ടെന്ന് പ്രചാരണത്തെത്തുടർന്ന് ഗ്രാമവാസികൾ മരങ്ങളും മറ്റും ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തു. ഈ സമയത്ത് കാറിലെത്തിയ നേതാക്കൾ റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് കള്ളന്മാരുണ്ടെന്ന് പേടിച്ച് കാർ തിരിച്ച് വിട്ടു. ഇത് കണ്ട ഗ്രാമവാസികൾ കാറിന് പിന്നാലെ ഓടുകയും കല്ലെറിഞ്ഞും മറ്റും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ശേഷം നേതാക്കന്മാരെയും മർദിച്ചു.

'കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികൾ കാറിനെ പിന്തുടരുകയും അക്രമിക്കുകയും ചെയ്തു.വണ്ടിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബേതുൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'-പൊലീസ് ഓഫീസർ റാം സ്‌നേഹി മിശ്ര പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം അക്രമിച്ച പന്ത്രണ്ടോളം കേസുകൾ കഴിഞ്ഞാഴ്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്.