തൃശൂർ: പ്രമുഖ ഭക്ഷ്യോത്‌പന്ന ബ്രാൻഡായ മഞ്ഞിലാസ് ഡബിൾ ഹോഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മംമ്ത മോഹൻദാസിനെ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം കൊച്ചിയിൽ നടന്നു. 'നമുക്ക് കുക്ക് ചെയ്‌താലോ" എന്ന പുതിയ ടാഗ്‌ലൈനും ഡബിൾ ഹോഴ്‌സ് അവതരിപ്പിച്ചു.
കലാകാരിയും അതിലുപരി ശക്തമായ സ്‌ത്രീത്വത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വത്തമാണ് മംമ്‌ത മോഹൻദാസ് എന്ന് മഞ്ഞിലാസ് ഡബിൾ ഹോഴ്‌സ് ചെയർമാൻ സജീവ് മഞ്ഞില പറഞ്ഞു. ഡബിൾ ഹോഴ്‌സിന്റെ പുതിയ ബ്രാൻഡ് കൺസപ്‌റ്റിന് ഏറ്റവും അനുയോജ്യമായ വ്യക്തിയാണ് മംമ്തയെന്നും അദ്ദേഹം പറഞ്ഞു. പാചകം ഏവർക്കും ഏറെ അനായാസവും ആസ്വാദ്യവും ആക്കിത്തന്ന ഡബിൾ ഹോഴ്‌സുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് മംമ്‌ത മോഹൻദാസ് പറഞ്ഞു.
1959ൽ സ്ഥാപിതമായ ഡബിൾ ഹോഴ്‌സ് വിവിധതരം അരികൾ, ബ്രേക്ക് ഫാസ്‌റ്റ് പ്രോഡക്‌ടുകൾ, ധാന്യങ്ങൾ, ഗോതമ്പുത്പന്നങ്ങൾ, കറിക്കൂട്ടുകൾ, റെഡി ടു കുക്ക് ഉത്‌പന്നങ്ങൾ, അച്ചാറുകൾ, പായസം മിക്‌സുകൾ, തേങ്ങാപ്പാൽ തുടങ്ങി നിരവധി ഉത്‌പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, യൂറോപ്പ്, ഗൾഫ് ഉൾപ്പെടെ 30 രാജ്യങ്ങളിൽ ഉത്‌പന്നങ്ങൾ ലഭ്യമാണ്.