k-muraleedharan
k muraleedharan

കോഴിക്കോട്: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെനിന്ന് മാറ്റുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.

ഡി.കെ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പി.സി. രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് ഒരുപാട് മഹാന്മാരെ സംഭാവന ചെയ്തിട്ടുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ കള്ളന്മാരെയും കൊള്ളക്കാരെയുമാണ് സംഭാവന ചെയ്യുന്നത്. പെൺകുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത കോളേജാണിതിപ്പോൾ. ഇന്നത്തെ ഗുണ്ട നാളത്തെ പൊലീസ് ആവുന്ന അവസ്ഥ. നരേന്ദ്രമോദിക്ക് പറ്റിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയെപോലും പിണറായി നോക്കുകുത്തിയാക്കി. മര്യാദാപുരുഷോത്തമനായ രാമന്റെ പേര് കേട്ടാൽ ഭയപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ഇന്നത്തെ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.