mvi

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ നിർദ്ദേശം മറികടന്ന് 49 മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയ ട്രാൻസ്പോർട്ട് കമ്മിഷണർ സുദേഷ്കുമാറിന്റെ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി. വെള്ളിയാഴ്ച വൈകിട്ട് 49 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് എ.ഡി.ജി.പി സുദേഷ്‌കുമാർ പുറപ്പെടുവിച്ചത്. അതും ഓൺലൈനായി ലഭിച്ച അപേക്ഷകൾ പരിഗണിക്കാതെ സ്പാർക്ക് വഴി മാത്രം സ്ഥലം മാറ്റം നടത്തണമെന്ന നിർദേശം അവഗണിച്ചു കൊണ്ട്. ഇതിനെതിരെ 32 വെഹിക്കിൾ ഇൻസ്പെക്ടർമാർ തങ്ങളുടെ സംഘടനയായ കേരള മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേർസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രിക്കു നേരിട്ട് പരാതി നൽകി. ഇതോടെ ഗതാഗത മന്ത്രി ഇടപെട്ടു അല്പം മുമ്പ് സുദേഷ് കുമാറിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഗതാഗത സെക്രട്ടറിയെ കൊണ്ടാണ് മന്ത്രി താത്കാലികമായി സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയതായി ഉത്തരവിട്ടത്.

മാനുവൽ അയി വെഹിക്കിൾ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കരുതെന്നു ഗതാഗത മന്ത്രി സുദേഷ് കുമാറിനെ നിയമസഭയിൽ വിളിച്ചു വരുത്തി കർശന താക്കീതു നൽകിയത് കഴിഞ്ഞ മാസം ആയിരുന്നു

order

നേരത്ത സായുധ സേനാ മേധാവിയായിരിക്കെ ഔദ്യോഗിക ഡ്രൈവറെ തന്റെ മകൾ മർദ്ദിച്ചതിന് ന്യായീകരിച്ച സുദേഷ് കുമാറിനെ ആഭ്യന്തര വകുപ്പ് തത്‌സ്ഥാനത്തു നിന്നും നീക്കിയിരുന്നു. അതിന്റെ വിവാദം കെട്ടടങ്ങുന്നതിനിടെയാണ് പുതിയ വിവാദം. കഴിഞ്ഞ മാസം ഇതേ രീതിയിൽ സുദേഷ് കുമാർ വകുപ്പിലെ എ.എം.വി.ഐമാരുടെ സ്ഥലം മാറ്റ ഉത്തരവിറക്കിയതും ഏറെ വിവാദമായിരുന്നു. ഓൺലൈൻ അപേക്ഷാ സംവിധാനം വഴിയല്ലാതെ നേരിട്ടായിരുന്നു സ്ഥലം മാറ്റം. ഇതിനു മറ്റു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നു വ്യാപകമായ പരാതിയുണ്ടായിരുന്നു. ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നില്ല എന്നായിരുന്നു ഗതാഗത മന്ത്രിക്കു സുദേഷ് കുമാർ നൽകിയ മറുപടി. വകുപ്പിൽ നേരിട്ടന്വേഷിച്ച മന്ത്രിക്കു കാണാൻ കഴിഞ്ഞത് ഓൺലൈൻ അപേക്ഷാ സംവിധാനം ഗതാഗത വകുപ്പിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നായിരുന്നു. ഇതേ തുടർന്നായിരുന്നു മന്ത്രി സുദേഷ് കുമാറിനെ വിളിച്ചു വരുത്തി ഇനി ഇത്തരം അപാകതകൾ ഉണ്ടാകരുതെന്ന കർശന നിർദേശം നൽകിയത്. മന്ത്രിയുടെ നിർദേശം മാനിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം എം വി മാരുടെ സ്ഥലംമാറ്റ ഉത്തരവിറക്കിയത് . ഇതോടെയാണ് മന്ത്രി വിഷയത്തിൽ നേരിട്ടിടപെട്ടത്. ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയത്.


മാനദണ്ഡങ്ങൾ ഒട്ടും പാലിച്ചല്ലായിരുന്നു ട്രാൻസ്‌പോർട് കമ്മീഷണറുടെ ഉത്തരവെന്നാണ് ആരോപണം,​ ഹൃദയ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കൊല്ലം എം.വി ആർ ശരത് ചന്ദ്രനെ സ്ഥലംമാറ്റിയത് ദേവികുളത്തേക്കായിരുന്നു. തന്റെ ഭാര്യയും മാതാവും ചികിത്സയിലായതിനാൽ തത്കാലം ദൂരത്തേക്ക് സ്ഥലം മാറ്റരുതെന്നു ശരത് ചന്ദ്രൻ നേരത്തെ രേഖാമൂലം അഭ്യർത്ഥിച്ചിരുന്നു. നാല് വർഷമായി വയനാട്ടിൽ ജോലിനോക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടർക്ക് തന്റെ ജന്മനാടായ പത്തനംതിട്ടയിൽ ഒഴിവുണ്ടായിട്ടും അവിടെ പോസ്റ്റിങ്ങ് നൽകിയില്ല. എറണാകുളം സ്വദേശിയായ ഒരു എംവിക്കു അവിടെ നിയമനം ഇതുവരെ നൽകിയിട്ടില്ല. മറിച്ചു അദ്ദേഹത്തെ തിരുവനന്തപുരത്തേക്കായിരുന്നു. സ്ഥലംമാറ്റിയത്.