പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 6 മുതൽ നടക്കും. വിശദവിവരം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.വോക്‌സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്‌കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ നടക്കും. വിശദവിവരം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സി.ആർ സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രികോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ അതതു കോളേജിൽ ആരംഭിക്കും. വിശദവിവരം വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മെയ് 2019 (സപ്ലിമെന്ററി ) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ച് ലാബ് എക്സാമിനേഷൻ ( ഇലക്ട്രോണിക്സ് സർക്യൂട്ട് ലാബ്) ജോൺകോക്സ് മെമ്മോറിയൽ എൻജിനീയറിംഗ് കോളേജ് തിരുവനന്തപുരത്തും, ടി.കെ.എം. കോളേജ് ഒഫ് എൻജിനീയറിംഗ് കൊല്ലത്തുമായി ആഗസ്റ്റ് 5ന് നടത്തും. വിശദവിവരം വെബ്‌സൈറ്റിൽ
പരീക്ഷാ തീയതി
30 ന് നടത്താനിരുന്ന ബി.കോം ആന്വൽ സ്‌കീം പ്രൈവറ്റ് /എസ്.ഡി.ഇ വിദ്യാർത്ഥികളുടെ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ ആഗസ്റ്റ് 21ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
30ന് ആരംഭിക്കാനിരുന്ന ബി.എ/ ബി.എസ്.സി (ആന്വൽ സ്‌കീം)/ ബി.എ അഫ്സൽ ഉൽഉലമ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ ആഗസ്റ്റ് 20 ന് ആരംഭിക്കും.വിശദവിവരം വെബ്‌സൈറ്റിൽ.
ടൈംടേബിൾ
ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽ.എൽ.ബി /ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഓൺലൈൻ രജിസ്‌ട്രേഷൻ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സെപ്തംബർ 2019, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2(b) കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2013 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.കോംകോമേഴ്സ് ആൻഡ്‌ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷ് ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ സി.ആർസി.ബി.സി.എസ് ബി.കോം കോമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം.
യോഗ പരിശീലന പരിപാടി
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ആഗസ്റ്റ് മാസത്തേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷാഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് :8921507832/ 04712306485
യു.ജി/പി.ജി. പ്രവേശനം
ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രത്യേക അലോട്ട്‌മെന്റ്
പുതിയ ഓപ്ഷനുകൾ ജൂലായ് 30 മുതൽ ആഗസ്റ്റ് 1 വരെ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ യു.ജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരം 30-ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. (http://admissions.keralauniversity.ac.in). വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം പുതിയ ഓപ്ഷനുകൾ ഓൺലൈനായി നൽകണം. ഒഴിവുകളുടെ എണ്ണം പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകുക.
മുമ്പ് നൽകിയ ഒരു ഓപ്ഷനുകളും പരിഗണിക്കുന്നതല്ല. പുതിയ ഓപ്ഷനുകൾ 30 മുതൽ ആഗസ്റ്റ് ഒന്നുവരെ വരെ നൽകാം. ആഗസ്റ്റ് രണ്ടിന് യു.ജി/പി.ജി. അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 3,5 തീയതികളിലാണ് കോളേജ് തല പ്രവേശനം. സർട്ടിഫിക്കറ്റുകൾ ( ഉദാ. ജാതി, വരുമാനം, റ്റി.സി., നോൺ ക്രീമീലേയർ, എൻ.എസ്.എസ്.,എൻ.സി.സി., വിമുക്ത ഭടൻമാരുടെ ആശ്രിതർ, മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർ മുതലായവ) മുൻകൂറായി നേടിവയ്ക്കേണ്ടതാണ്.
മെറിറ്റ്, മറ്റു സംവരണ വിഭാഗക്കാർ, ഇ.ബി.എഫ്.സി.,എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള ഒഴിവുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാം. ഗവൺമെന്റ് ,സ്വാശ്രയ,യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. തുടങ്ങിയ എല്ലാ അഫിലിയേറ്റ് കോളേജുകളിലുമുള്ള ഒഴിവുകളിലേയ്ക്ക് ഓപ്ഷനുകൾ നൽകാം.
ഒഴിവുകൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ടി.സിയിലൂടെ ഒഴിവുവരുന്ന സീറ്റുകളിലും ഈ അലോട്ട്‌മെന്റിലൂടെ നികത്തും. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയ അഞ്ച് ഓപ്ഷനുകൾ നൽകാം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്തവർക്കും പുതിയ ഓപ്ഷനുകൾ നൽകാനാവില്ല.
നിലവിൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്രത്യേക അലോട്ട്‌മെന്റ് വഴി പ്രവേശനം ഉറപ്പായാൽ മാത്രമെ ടി.സി. വാങ്ങുവാൻ പാടുള്ളു. പ്രത്യേക അലോട്ട്‌മെന്റിലേക്ക് സർവകലാശാലയ്ക്ക് നേരിട്ട് അപേക്ഷകൾ ഒന്നും തന്നെ അയക്കേതില്ല. ഓൺലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും.
സ്‌പോർട്സ് ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാവുന്നതാണ്. പരാതിയുള്ളവർ 30നകം രേഖാമൂലം പരാതി നൽകണം. ഇത് പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം 30.07.2019ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തും. നിലവിലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് രാവിലെ 11ന് മുമ്പായി കോളേജിൽ ഹാജരാകണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ വരുത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയിരുന്നാലോ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും. കമ്മ്യൂണിറ്റി ക്വാട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റിലും കോളേജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും.
സന്ദർശനത്തിന് നിയന്ത്രണം
കാർഗിൽ യുദ്ധവിജയത്തിന്റെ 20-ാം വാർഷിക അനുസ്മരണം 30 ന് ഉച്ചയ്ക്ക് 3ന് സെനറ്റ് ഹാളിൽ നടക്കുന്നതിനാൽ അന്നേ ദിവസം 1 മണിയ്ക്ക് ശേഷം സർവകലാശാലയിൽ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.