മാനന്തവാടി:സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റിയംഗവും,പട്ടിക ജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറിയുമായ തവിഞ്ഞാൽ കണ്ണോത്തുമല മാങ്കാൻ കുന്നത്ത് എം.സി ചന്ദ്രൻ (57) നിര്യാതനായി.
ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുൻ അംഗവും,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഭാര്യ:രാധാമണി,മക്കൾ:ഊർമ്മിള, പ്രവീണ,പരേതയായ പ്രതീക്ഷ