pinarayi

തിരുവനന്തപുരം: കലാകാരൻമാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാകാരൻമാർക്ക് സ്വസ്‌ഥമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കും. ചലച്ചിത്രരംഗത്തും വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെത്തുടർന്ന് ഭീഷണി നേരിട്ട അടൂരിനെ മുഖ്യമന്ത്രി നേരത്തെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. കേരളത്തിന്റെ സർവപിന്തുണയും മുഖ്യമന്ത്രി അടൂരിന് വാഗ്ദാനം ചെയ്തു. ഛിദ്രശക്തികളുടെ അജണ്ട കേരളത്തിൽ ചെലവാകില്ലെന്ന് പിണറായി വിജയൻ അടൂരിനെ വീട്ടിലെത്തി സന്ദർ‌ശിച്ചപ്പോൾ പറഞ്ഞിരുന്നു.