തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ഇക്കഴിഞ്ഞ ജൂലെെ 22 നായിരുന്നു വിക്ഷേപിച്ചത്. ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം വൻ വിജയമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചന്ദ്രയാൻ 2 എടുത്ത ചിത്രങ്ങൾ എന്ന പേരിൽ നിരവധി ഫോട്ടോകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ അത് ചന്ദ്രയാൻ 2 എടുത്ത ഫോട്ടോകളായിരുന്നില്ല.
ചന്ദ്രയാൻ പകർത്തിയ ഭൂമിയുടെ ചിത്രങ്ങളാണാണ് ഇതെന്നും ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടതെന്ന പേരിലാണ് വാട്‌സാപ്പിൽ പ്രചരിക്കുന്നത്. എന്നാൽ ഇവയൊന്നും ചന്ദ്രയാൻ-രണ്ട് പകർത്തിയതല്ലെന്നും കലാകാരന്റെ ഭാവനയിൽ സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണെന്നും വ്യക്തമാണ്. ഗൂഗിളിൽ തിരഞ്ഞാൽ ഈ ചിത്രങ്ങൾ എളുപ്പം കണ്ടുപിടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ചന്ദ്രയാൻ 2 ഒരു ചിത്രം പോലും അയച്ചിട്ടുമില്ല. സെപ്തംബർ ഏഴിനാണ് ചന്ദ്രന്റെ ദക്ഷിണാർധഗോളത്തിൽ ചന്ദ്രയാൻ 2 ഇറങ്ങുക.