vodafone

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്രവും വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ - ജൂണിൽ 4,873.9 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. തൊട്ടു മുമ്പത്തെ പാദത്തിൽ (ജനുവരി-മാർച്ച്) 4,881.90 കോടി രൂപയും ഒക്‌ടോബർ-ഡിസംബ‌ർ പാദത്തിൽ 5,004.6 കോടി രൂപയുമായിരുന്നു നഷ്‌ടം.

2018 ആഗസ്‌റ്റ് 31നാണ് ആദ്യത്യ ബിർല ഗ്രൂപ്പിന്റെ ഐഡിയയും വൊഡാഫോൺ ഇന്ത്യയും തമ്മിൽ ലയിച്ച് ഒറ്റക്കമ്പനിയയാത്. അതിനാൽ, കഴിഞ്ഞപാദത്തിലെ കണക്ക് 2018ലെ ജൂൺപാദവുമായി താരതമ്യം ചെയ്യാനാവില്ല. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ വരുമാനം 4.3 ശതമാനം കുറഞ്ഞ് 11,269.9 കോടി രൂപയായി. 11,775 കോടി രൂപയായിരുന്നു മാർച്ച് പാദത്തിൽ വരുമാനം.