bale

മാഡ്രിഡ്: റയൽ മാഡ്രിഡിൽ അസന്തുഷ്ടനായ വേൽസ് സൂപ്പർതാരം ഗാരത് ബെയ്ൽ ചൈനീസ് ക്ലബ് ജിയാംഗ്സു സുനിംഗയുമായി കരാറിലൊപ്പുവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആഴ്ചയിൽ ഒരു മില്യൺ പൗണ്ടിന്റെ (ഏകദേശം 8 കോടി 52 ലക്ഷം രൂപ)​ കരാറാണ് ബെയ്ലിന് മുന്നിൽ ചൈനീസ് ക്ലബ് വച്ചിരിക്കുന്നതെന്നാണ് സൂചന. റയൽ ക്ലബ് വിടുന്നതാണ് നല്ലതെന്ന തരത്തിൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ ബെയ്ലിന്റെ ഏജന്റ് കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രീസീസൺ ടൂറിൽ പകരക്കാരുടെ ബഞ്ചിലാണ് പലപ്പോഴും ബെയ്ലിന് സ്ഥാനം. ആഴ്സനലിനെതിരെ കഴിഞ്ഞ ദിവസം പകരക്കരനായി കളിത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ റയൽ കനത്ത തോൽവി വഴങ്ങിയ മത്സരത്തിലും ബെയ്ൽ സൈഡ് ബഞ്ചിലായിരുന്നു.