mm-mani

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ യൂണിവേഴ്‌സിറ്റി കോേളജ് മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ കെ.മുരളീധരൻ എം.പിയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് . 'യുപിഎ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ മുരളീധരൻജീ യു.ഡി.എഫ് ജയിച്ച് യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നത് '- എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉടനെ യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കുമെന്ന് മുരളീധരൻ പറഞ്ഞിരുന്നു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഭരണം ഒരുപോലെ വിമർശിക്കപ്പെടേണ്ടതാണ്. നരേന്ദ്രമോദിക്കു പറ്റിയ ആളാണു പിണറായി വിജയൻ. അതു കൊണ്ട് തിരുവനന്തപുരത്തിരുന്നു കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ബുദ്ധിജീവികൾ തങ്ങളുടെ തൊട്ടുമുന്നിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് കൊലക്കളമാക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിയെ വിമർശിക്കാൻ തയ്യാറാകണമെന്നും. -മുരളീധരൻ പറഞ്ഞിരുന്നു.