നാസയുടെ ബഹിരാകാശ പരിപാടികളിലെ ലിംഗ വിവേചനത്തെക്കുറിച്ച് പ്രശസ്ത സയൻസ് ഫിക്ഷൻ എഴുത്തുകാരി മേരി റോബിനറ്റ് കോവൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനമാണ് ‘ചന്ദ്രനിലെത്താൻ സ്ത്രീകൾ ഭൂമിയിലെ ലിംഗ അസമത്വങ്ങളിൽ നിന്നും രക്ഷനേടണം’ എന്നത്. 1969ലെ ചന്ദ്രനിലേക്കുള്ള ദൗത്യം സ്ത്രീകളല്ല, ‘പുരുഷന്മാർക്ക് വേണ്ടി പുരുഷൻമാർ രൂപകൽപന ചെയ്തത്’ എന്നാണ് ലേഖനത്തിൽ പറയുന്നത്.
ഈ ലേഖനം പ്രസിദ്ധികരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് മേരി കോവലിന് നേരിടേണ്ടിവന്നത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ സ്ത്രീകൾക്ക് മൂത്രമൊഴിക്കുന്നതിനുള്ള ഒരു സാങ്കേതിക വിദ്യയും കണ്ടു പിടിച്ചിട്ടില്ലാത്തതിനാലാണ് ബഹിരാകാശത്തേക്ക് പറഞ്ഞുവിടാതിരുന്നത് എന്നാണ് വിമർശകരുടെ പ്രധാന വാദം.
Let's talk about peeing in space.
— Mary Robinette Kowal (@MaryRobinette) July 19, 2019
Several people, in response to my NY Times essay, have said that women couldn't go into space because we lacked the technology for them to pee in space.
ഇതിനെത്തുടർന്ന് ' ബഹിരാകാശത്ത് എത്തിയാൽ എങ്ങനെ മൂത്രമൊഴിക്കാം എന്നതിനെ കുറിച്ച് മേരി കോവൽ ട്വീറ്റ് ചെയ്തു. ശാസ്ത്രീയ സിദ്ധാന്തങ്ങളും വസ്തുതകളും നിരത്തി 27ലധികം ട്വീറ്റുകളിലൂടെയാണ് മേരി ഇക്കാര്യം പറയുന്നത്.
‘ന്യൂയോർക്ക് ടൈംസിലെ എന്റെ ലേഖനത്തിന് മറുപടിയായി നിരവധി ആളുകൾ പറഞ്ഞത് ബഹിരാകാശത്ത് സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ നമുക്ക് ഇല്ലാത്തതിനാലാണ് ഞങ്ങൾക്ക് പോകാൻ കഴിയാത്തത് എന്ന്,’ ആദ്യ ട്വീറ്റിൽ മേരി കോവൽ പറയുന്നു. മെർക്കുറി ദൗത്യം പ്ലാൻ ചെയ്യുന്ന സമയത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ ബഹിരാകാശത്ത് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടാകും എന്ന ആശങ്ക ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും അവർ പുരുഷന്മാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ പദ്ധതിയിട്ടെന്നും ഇത് വിരോധാഭാസമാണെന്നും മേരി കോവൽ പറയുന്നു.
When Alan Shepherd became the first American man to go into space, it was scheduled to be a fifteen-minute mission.
— Mary Robinette Kowal (@MaryRobinette) July 19, 2019
Up.
Hello space!
Back down.
They made no plans for peeing.
1961ലെ ദൗത്യത്തിൽ ബഹിരാകാശത്തു പോയ ആദ്യ അമേരിക്കക്കാരൻ അലൻ ഷെപ്പേർഡിനെ കുറിച്ചും മേരി കോവൽ പറയുന്നുണ്ട്. അദ്ദേഹത്തെ സ്വന്തം വസ്ത്രത്തിൽ തന്നെ പോകാൻ അനുവദിച്ചതായും അദ്ദേഹം വസ്ത്രത്തിലൂടെ മൂത്രമൊഴിച്ചതായും പിന്നീട് ഈ പ്രശ്‌നം പരിഹരിക്കാൻ കോണ്ടത്തോട് സാദൃശ്യമുള്ള ഒരു ഉറ വികസിപ്പിച്ചെടുത്തതായും മേരി കോവൽ പറയുന്നു.
ചന്ദ്രനിലെത്തിയ രണ്ടാമത്തെ മനുഷ്യൻ ബസ് ആൽഡിനാണ് ബഹിരാകാശത്ത് മൂത്രമൊഴിക്കുന്ന ആദ്യ മനുഷ്യൻ. 1970ലെ അപ്പോളോ 13 ബഹിരാകാശ ദൗത്യത്തെ കുറിച്ചും അവർ പറയുന്നു.
‘ഒടുവിൽ ഒരു ദശാബ്ദത്തിനു ശേഷം നാസ സ്ത്രീകളെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചു. നിങ്ങൾക്ക് പുരുഷ ലിംഗം ഇല്ലെങ്കിൽ ബഹിരാകാശത്ത് മൂത്രമൊഴിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാരണവും അവർക്കുണ്ട്.’ ഡയപ്പർ ആണ് പരിഹാരം. അമേരിക്കൻ ബഹിരാകാശ യാത്രികയും ഭൗതികശാസ്ത്രജ്ഞയുമായ സാലി ക്രിസ്റ്റൻ റൈഡ് 1978ൽ നാസയിൽ ചേർന്നു. 1983ൽ അവർ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ അമേരിക്കൻ വനിതയായി. സ്ത്രീകൾ ഡയപ്പർ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം, പുരുഷന്മാരും അതിലേക്ക് മാറി.
When Alan Shepherd became the first American man to go into space, it was scheduled to be a fifteen-minute mission.
— Mary Robinette Kowal (@MaryRobinette) July 19, 2019
Up.
Hello space!
Back down.
They made no plans for peeing.
ബഹിരാകാശത്ത് സ്ത്രീകൾ ആർത്തവ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നതിനെ കുറിച്ചും മേരി കോവൽ പറയുന്നുണ്ട്.
മേരി കോവലിന്റെ ഈ വിശദീകരണങ്ങൾക്ക് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമാണ് ലഭിച്ചത്. വ്യാപകമായി ഇത് ട്വിറ്ററിൽ പ്രചരിച്ചു.
ഷേഡ്‌സ് ഓഫ് മിൽക്ക് ആന്‍ഡ് ഹണി, ഗ്ലാസ് ഇൻ ഗ്ലാസ് എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് മേരി റോബിനെറ്റ് കോവൽ. ഹ്യൂഗോ, നെബുല അവാർഡുകൾ ഉൾപ്പെടെയുള്ള അവാർഡുകളും അംഗീകാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്.
The alternate system caused droplets to float around the ship. Mission Control told them to stop dumping pee.
— Mary Robinette Kowal (@MaryRobinette) July 19, 2019
It wasn't meant to be a permanent ban, but the crew didn't understand that. So they were stashing pee in every bag or container possible.