samantha-white

രണ്ടു കുട്ടികളുടെ അമ്മയായ സമാന്ത ഒരാഴ്‌ച കൊണ്ട് നേടുന്ന വരുമാനം ആറായിരം ഡോളറാണ്, അഥവാ നമ്മുടെ നാട്ടിലെ അമ്പതിനായിരം രൂപ. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യയ്തമായി ജോലിയാണ് സമാന്ത ചെയ്യുന്നതെന്ന് മാത്രം. ലണ്ടൻ നഗരത്തിലെ അറിയപ്പെടുന്ന ഷുഗർ ലേഡിയാണ് സമാന്ത. ഷുഗർ ലേഡി ജോലി എന്തെന്നാൽ പ്രതിഫലം വാങ്ങിച്ചു കൊണ്ട് തന്നെ ആവശ്യക്കാരായ പുരുഷന്മാ‌ർക്ക് ലൈംഗികതയും കരുതലും സ്നേഹവും നൽകുക എന്നതാണ്.

പുരുഷ സൗഹൃദങ്ങൾ കുറവായ സമാന്ത രണ്ട് വർഷം മുമ്പാണ് ഈ മേഖലയിലേക്ക് വന്നത്. സമാന്തയ്ക്ക് സുഹൃത്തുക്കളാണ് ഷുഗർ ലേഡിയാകുന്നതിനെ കുറിച്ച് പറഞ്ഞു കൊടുത്തത്. നിരവധി ആൾക്കാരാണ് സമാന്തയെ തേടി എത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തന്റെയും താമസത്തിന്റെയും ചെലവുകൾ വഹിക്കുന്നത് അവരെ തേടിയെത്തുന്ന ഷുഗർ ഡാഡിമാരാണ്.

പെട്ടെന്ന് തന്നെ കൂടുതൽ പണമുണ്ടാക്കാൻ കഴിയുമെന്നതും നിരവധി പേരെ ഷുഗർ ലേഡിയിയാകാൻ ആകർഷിക്കുന്നുണ്ട്. 20 വയസുള്ള കൗമാരക്കാരും 30 നും 50 നും ഇടയിൽ പ്രായമുള്ള വിവാഹ മോചിതരുമാണ് സമാന്തയെ കൂടുതലായി സമീപിക്കുന്നത്. ഒരു ഉത്തരവാദിത്വവും ഇവർ തമ്മിൽ ഉണ്ടാകില്ല. എപ്പോൾ വേണമെങ്കിലും ബന്ധം ഉപേക്ഷിക്കാം എന്ന സ്വാതന്ത്ര്യവും ഇതിനുണ്ടെന്നും സമാന്ത ചൂണ്ടിക്കാട്ടുന്നു. വളരെ വ്യത്യസ്തമായ അനുഭവമാണ് ഇതെന്നും വിവാഹബന്ധം വേർപെടുത്തിയ നിരവധി സ്ത്രീകൾ കടുത്ത ഏകാന്തതയും സാമ്പത്തിക അനുഭവിക്കുന്നുണ്ടെന്നും അതിന് ഈ ജോലി ഒരു പരിഹാരമാണെന്നും സമാന്ത പറയുന്നു.