തങ്ങൾ ആരാധിക്കുന്നവർക്ക് വേണ്ടി എന്തുചെയ്യാൻ മടിയില്ലാത്തവരാണ് ചില ഫാൻസുകാർ. ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയുടെ ആരാധിക സ്വന്തം വീട് ഡിസൈൻ ചെയ്തപ്പോൾ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇൻഡൊനീഷ്യക്കാരിയാണ് കക്ഷി. ഊണിലും ഉറക്കത്തിലുമൊക്കെ പരിണീതിയോടുള്ള സ്‌നേഹം മൂത്ത യുവതി വീട് ഡിസൈൻ ചെയ്തപ്പോഴും മുക്കിലും മൂലയിലും വരെ പരിണീതി ടച്ച് വരും രീതിയിലാണ് വീടൊരുക്കിയത്.
ബാഗുകളും ടവ്വലുകളും പില്ലോ കവറുകളും അലങ്കാര വസ്തുക്കളും വരെ പരിണീതിയുടെ പേരെഴുതിയോ ചിത്രങ്ങൾപിടിപ്പിച്ചോ നിർമ്മിച്ചവയാണ്. മുറിയുടെ ഒരു ഭാഗത്തെ ചുവർ മുഴുവൻ പരിണീതിയുടെ ചിത്രങ്ങളാണ്. ഒരു വർഷത്തോളമെടുത്താണ് ആരാധിക വീടൊരുക്കിയത്. ഇഷഖ്‌സാദെ എന്ന ആദ്യചിത്രം മുതല്‍ പരിണീതിയുടെ ആരാധികയാണ് കക്ഷി. ഇൻസ്റ്റാഗ്രാമിലെ ഇന്തോനേഷ്യൻ ഫാൻ ക്ലബ് എന്ന പേജിൽനിന്നാണ് ഈ കടുത്ത ആരാധികയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.