വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാണ് കുമ്പളങ്ങയെ ആരോഗ്യ സമ്പന്നമാക്കുന്നത്.കുമ്പളത്തിന്റെ ഇല സ്ഥിരമായി കഴിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കും. വിത്തിന് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുണ്ട്.
ഫോസ്ഫറസ്, കാത്സ്യം, റിബോഫ്ളേവിൻ, ഇരുമ്പ്, തയാമിൻ, നൈസിൻ, വൈറ്റമിൻ സി എന്നിവയാണ് കുമ്പളങ്ങയിലെ ആരോഗ്യഘടകങ്ങൾ. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം സുഗമമാക്കും. കൊളസ്ട്രോൾ കുറയ്ക്കും. കൊഴുപ്പും കലോറിയും വളരെ കുറവ്, ഇതിലൂടെ അമിതവണ്ണത്തെ പ്രതിരോധിക്കും. .
രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഔഷധമാണ് കുമ്പളം.
ദഹനേന്ദ്രിയത്തിന് തണുപ്പ് നൽകി അൾസറും അസിഡിറ്റിയും ഇല്ലാതാക്കും. നാഡീവ്യൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കും. കുമ്പളങ്ങനീര് കഴിച്ച് വിളർച്ചയും ക്ഷീണവും അകറ്റാം. ഒപ്പം തൈറോയ്ഡിനെയും പ്രതിരോധിക്കാം. ചുമ, ജലദോഷം, ആസ്തമ എന്നിവയ്ക്കും കുമ്പളങ്ങ നീര് ഔഷധമാണ്.