health

മലയാളികൾക്കിടയിൽ പക്ഷാക്ഷാതം ബാധിക്കുന്നത് വർദ്ധിക്കുകയാണ്. ജീവിത ഭക്ഷണ ശൈലി ഇതിന് കാരണമാവുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും മാറിമറിയുന്ന ജീവിതശൈലിയും ഇതിന് കാരണമാവുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെരാജ്യത്ത് പക്ഷാഘാതം കാരണമാണ് കൂടുതൽ പേരും മരണപ്പെടുന്നത്. മലയാളിയുടെ മാറിവരുന്ന ജീവിതരീതി പ്രത്യേകിച്ചും ഭക്ഷണത്തിലെ മാറ്റങ്ങളും വ്യായാമക്കുറവുമാണ് ഈ അസുഖത്തിലേക്ക് നയിക്കുന്നത്. തലച്ചോറിലെ രക്തധമനികളിലുണ്ടാവുന്ന തടസമാണ് പക്ഷാഘാതമുണ്ടാവാൻ കാരണമായി തീരുന്നത്.

എന്നാൽ തിരുവനന്തപുരത്ത് നടത്തിയ പഠനത്തിൽ വെളിവാകുന്നത് പുരുഷൻമാരെക്കാലും സ്ത്രീകൾക്കാണ് പക്ഷാഘാത സാധ്യത കൂടുതലായി കണ്ടെത്തിയത്. സാധാരണയായി പുകവലിക്കാരിലാണ് പക്ഷാഘാത സാധ്യത കൂടുതലായി കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളുടെ എണ്ണത്തിലെ വർദ്ധനവ് ജീവിത ശൈലിയിലുണ്ടായ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായുള്ളവരിലും പക്ഷാഘാതം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വരും കാലത്ത് ഭീഷണിയായി മാറിയേക്കാവുന്ന പക്ഷാഘാതത്തെ കുറിച്ചും അതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുമാണ് കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണിന്റെ ഈ ലക്കം അന്വേഷിക്കുന്നത്.