kaumudy-news-headlines

1. രാഖിയുടെ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് അഖിലിന്റെ അച്ഛന്‍. രാഖിയുമായുള്ള ബന്ധത്തെ കുറിച്ചും അറിയില്ലായിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപെടട്ടേ എന്നും അഖിലിന്റെ അച്ഛന്‍. അതേസമയം, അമ്പൂരി രാഖി കൊലപാതകത്തില്‍ കൊലയ്ക്ക് നേരത്തെ പദ്ധതി ഇട്ടതായി അഖിലന്റെ മൊഴി. രാഖി ആത്മഹത്യ ഭീഷണി മുഴക്കി ഇരുന്നതായി അഖിലിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോള്‍ ആയിരുന്നു ഭീഷണി. തന്റെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് രാഖി പറഞ്ഞിരുന്നതായും അഖില്‍. മറ്റൊരു വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നത് ആയും അഖിലിന്റെ മൊഴി.


2. രാഖിയെ കാറില്‍ കയറ്റിയ ശേഷം തര്‍ക്കം നടന്നു. ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണം എന്ന് രാഖിയോട് താല്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നും എന്നും അഖില്‍. കൊലപാതകത്തിന് ശേഷം താന്‍ കാശ്മീരിലേക്ക് പോയി. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങളും ബാഗും പലയിടങ്ങളില്‍ ഉപേക്ഷിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ അച്ഛന്‍ സഹായിച്ചു. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല. എല്ലാത്തിനും കൂട്ടു നിന്നത് സഹോദരന്‍ രാഹുല്‍ എന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി.
3. അതേസമയം, അഖിലിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണം എന്ന് ആവര്‍ത്തിച്ച് രാഖിയുടെ പിതാവ്. മാതാപിതാക്കള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തി എന്നും രാഖിയുടെ അച്ഛന്‍. ഇന്നലെ രാത്രിയോടെ ആയിരുന്നു മുഖ്യപ്രതി അഖില്‍ പൊലീസിന് കീഴടങ്ങിയത്. തിരുവനന്തപുരം വിമാന താവളത്തില്‍ എത്തിയ അഖിലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുക ആയിരുന്നു.
4. പോസ്റ്റര്‍ വിവാദത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധം ഇല്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളില്‍ ആണ്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് എതിരെ പരാതി നല്‍കിയത് ജില്ലാ സെക്രട്ടറി. എറണാകുളം ലാത്തിച്ചാര്‍ജിലെ പൊലീസ് നടപടി മുഖ്യമന്ത്രി വരെ തള്ളിപ്പറഞ്ഞത്. ഇതില്‍ കൂടുതല്‍ എന്ത് വേണം എന്നും കാനത്തിന്റെ ചോദ്യം.
5. അതേസമയം, ഡി.ഐ.ജി മാര്‍ച്ചില്‍ സി.പി.ഐ നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. പി. രാജു. എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവര്‍ ഒന്നും രണ്ടും പ്രതികള്‍. മാര്‍ച്ചിന് അനുമതി ഇല്ല എന്ന് പൊലീസ്. കല്ലും കട്ടയും കുറുവടിയും ആയാണ് പ്രവര്‍ത്തകര്‍ വന്നത് എന്നും എ.എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 10 പേര്‍ പ്രതികള്‍. 800 പേരെ തിരിച്ചറിയാന്‍ ഉണ്ട് എന്നും എ.എഫ്.ഐ.ആര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
6. ജയ് ശ്രീറാം വിളി പോര്‍വിളി ആയെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ആണ് ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ ഏകത്വം തകര്‍ക്കുക, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത്.
7. പ്രമുഖര്‍ എഴുതിയ കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നത്. ഇവരുടെ ലക്ഷ്യം,പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഭരണത്തെ അട്ടിമറിക്കുക എന്നത്.വിഘടന വാദത്തെ പിന്തുണയ്ക്കുക ആണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാറിന്റെ ആരോപണം. ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തി ഇിരിക്കുന്നത്.
8. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ സാന്നിധ്യത്തില്‍ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.
9. രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിന് ശേഷമാണ് മൃതദേഹം പുറത്ത് എടുത്ത് റീപോസ്റ്റ് മോര്‍ട്ടത്തിന് വിധേയം ആക്കുന്നത്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ അപാകതകള്‍ ഉണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. രാജ്കുമാറിന്റെ വാരി എല്ലുകള്‍ക്ക് ഏറ്റ പരിക്കായിരിക്കും റീ പോസ്റ്റ് മോര്‍ട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക.
10. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍ . 12-ാം പ്രതി അക്ഷയ് ആണ് പിടിയിലായത്. നിലിവല്‍ സസ്‌പെഷനില്‍ ആണ് അക്ഷയ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളേജ് സസ്‌പെന്റ് ചെയ്തത്. കേസില്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത് 19 പ്രതികളെ. ജൂലൈ 12 ന് ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും.