തിരുവനന്തപുരം,കരുമത്തെ അത്തിവിളക്ക് എന്ന സ്ഥലം. ഇവിടെ ഒരു വീട്ടിലെ വീട്ടുക്കാർ രാവിലെ കാണുന്ന കാഴ്ച്ച ഒരു പാമ്പ് തവളയെ വിഴുങ്ങിക്കോണ്ടിരിക്കുന്നു. പക്ഷെ തവളയ്ക്ക് ജീവനുണ്ട്. കുറെ നേരമായിട്ടും അങ്ങനെ തന്നെ, ഉടൻ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ ഒന്ന്, രണ്ട് മണിക്കൂർ നോക്കിട്ടും ആ അവസ്ഥയിൽ തന്നെ,പിന്നെ ആണ് അത് സംഭവിച്ചത്. പാമ്പ് തവളയെ വിഴുങ്ങുന്നതും, നീണ്ട പോരാട്ടത്തിനോടുവിൽ പാമ്പിന്റെ വായിൽ നിന്ന് തവള അത്ഭുതകരമായി രക്ഷപ്പെടുന്നതും അവിടെ നിന്നവർക്ക് പുതിയ ഒരു കാഴ്ച്ചാനുഭവമായിരുന്നു. കാണുക സ്‌നെക്ക് മാസ്റ്ററിന്റെ ഈ എപിസോഡ്.