bigboss

ചെന്നൈ: കോളേജിൽ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം. ബിഗ് ബോസിന്റെ മൂന്ന് തമിഴ് പതിപ്പിൽ പങ്കെടുത്ത നടൻ ശരവണനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. അവതാരകനായ കമലഹാസൻ പൊതുബസിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുമ്പോഴായിരുന്നു ശരവണന്റെ തുറന്നുപറച്ചിൽ.

ബസിൽ യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താൻ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട് കമലഹാസൻ പറഞ്ഞു. ഇതിനിടെയാണ് ശരവണൻ ഇടപെട്ടത്. കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണൻ പറഞ്ഞത്. കമലഹാസൻ ഇയാളുടെ തുറന്നുപറച്ചിലിനെ എതിർക്കാത്തതും വിമർശന വിധേയമായി.

നടനെതിരെയും കമലഹാസനെതിരെയും വ്യാപകമായ വിമർശനമാണ് ട്വിറ്ററിൽ ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദയാണ് വിമർശനത്തിന് തുടക്കമിട്ടത്. 'ഒരുചാനലിൽ ഒരുമനുഷ്യൻ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവർ ഇതിന് കൈയടിക്കുന്നുണ്ട്.'ചിന്മയി ട്വിറ്ററിൽ കുറിച്ചു.

A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women - to cheers from the audience.

And this is a joke. To the audience. To the women clapping. To the molester.

Damn. https://t.co/kaL7PMDw4u

— Chinmayi Sripaada (@Chinmayi) July 27, 2019