മാഹി:പുതുച്ചേരി സർക്കാർ മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയും വർദ്ധിപ്പിച്ചതോടെ മാഹിയിൽ മദ്യവില കൂടി. പുതിയ വില നിലവാരം 24ാം തീയതിമുതൽ പ്രാബല്യത്തിൽ വന്നു. ഒരു കെയ്സിന് 400 രുപ മുതൽ 600 രൂപ വരെയാണ് വർദ്ധന.
ഇതോടെ മുന്തിയ ഇനത്തിന് കുപ്പിക്ക് 80 രൂപയോളവും, മീഡിയത്തിന് 40 രൂപ മുതൽ 50 രൂപ വരേയും, വില കുറഞ്ഞ മദ്യത്തിന് 30 രൂപയും വർദ്ധിച്ചു. 180 മില്ലി കാൽ കുപ്പിക്ക് 10 രൂപ അധികം നൽകേണ്ടി വരും. മാഹിയിൽ ഏറ്റവും താണ മദ്യത്തിന് കാൽ കുപ്പിക്ക് 30 രൂപയായിരുന്നു പഴയ വില. ബീയർ ഇനങ്ങളിൽ ടിന്നിന് 15 രൂപയുടെ വർദ്ധനവുണ്ടായി. ഒൻപത്ചതുരശ്രകിലോമീറ്റർ ചുറ്റളവിലെ മാഹി മേഖലയിൽ ബാറുകൾ ഉൾപ്പെടെ 65 മദ്യശാലകൾ പ്രവൃത്തിക്കുന്നുണ്ട് .