കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ നമ്പൂതിരി എൻഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. പട്ടാമ്പി സംസ്‌കൃത കോളേജിലായിരുന്നു ഉപരിപഠനം.
ബോധിവൃക്ഷത്തിന്റെ ഇലകൾ, കരുണയിലേക്കുളള തീർഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തിൽ നിന്ന്, വേരുകളും ചിറകുകളും തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. അടിയന്തരാവസ്ഥ കാലത്ത് തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വൈദ്യശാസ്ത്രം എന്ന പേരിൽ ഒരു മാസിക കോഴിക്കോട് നിന്നുമാരംഭിച്ചു. അതിലും 'ദീപാങ്കുരൻ' എന്ന പേരിലാണ് എഡിറ്റോറിയലുകൾ എഴുതിയിരുന്നത്.