krishna

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജുവലറിയിൽ ജീവനക്കാരെന കെട്ടിയിട്ട് വൻകവർച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.

കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു കവർച്ചയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.