unnao-

റാ​യ്ബ​റേ​ലി​:​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ഉ​ന്നാ​വോ​യി​ൽ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​കു​ൽ​ദീ​പ് ​സെ​ൻ​ഗാ​ർ​ ​മു​ഖ്യ​പ്ര​തി​യാ​യ​ ​മാ​ന​ഭം​ഗ​ക്കേ​സി​ലെ​ ​പ​രാ​തി​ക്കാ​രിയായ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചാണ് അപകടം. പെ​ൺ​കു​ട്ടി​യു​ടെ​ ​ ബന്ധുക്കളായ രണ്ട് സ്ത്രീകൾ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു. പെ​ൺ​കു​ട്ടിയും അഭിഭാഷകനും ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്കാണ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റത്.അതേസമയം പെൺകുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു. റായ്‌ബറേലിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.


അ​പ​ക​ട​ത്തി​ൽ​ ​കാ​ർ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്നു.​ ​പെ​ൺ​കു​ട്ടി​ക്കു​വേ​ണ്ടി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​കനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേ​ശീ​യ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​യാ​യ​ ​എ.​എ​ൻ.​ഐ​ ​റി​പ്പോ​ർ‍​ട്ട് ​ചെ​യ്യു​ന്നു.​ ​യു.​പി​ ​ത​ല​സ്ഥാ​ന​മാ​യ​ ​ല​ക്‌നൗ​വി​ൽ​നി​ന്ന് 45​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​ഉ​ന്നാ​വോ​യി​ലാ​ണു​ ​പെ​ൺ​കു​ട്ടി​യും​ ​കു​ടും​ബ​വും​ ​താ​മ​സി​ക്കു​ന്ന​ത്.​ ​റാ​യ്ബ​റേ​ലി​യി​ലെ​ ​ജി​ല്ലാ​ ​ജ​യി​ലി​ലു​ള്ള​ ​അ​മ്മാ​വ​നെ​ ​സ​ന്ദ​ർ​ശി​ക്കാ​നാ​യി​ ​പോ​കു​ക​യാ​യി​രു​ന്നു​ ​പെ​ൺ​കു​ട്ടി​യും​ ​കു​ടും​ബ​വും.​ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ ​ട്ര​ക്കി​ന്റെ​ ​ഡ്രൈ​വ​ർ​ ​സം​ഭ​വ​ ​സ്ഥ​ല​ത്തു​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ അതേസമയം ട്രക്കിന്റെ നമ്പർ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ ​സം​ഭ​വ​ത്തി​ൽ​ ​ഗൂ​ഢാ​ലോ​ച​ന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പെൺകുട്ടിക്കും ബന്ധുക്കൾക്കും സുരക്ഷാഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നെന്നും അപകടം നടക്കുമ്പോൾ ആരും സുരക്ഷയ്ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

2017​ ​ജൂ​ൺ​ ​നാ​ലി​നാ​ണ് ​പെ​ൺ​കു​ട്ടി​ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ജോ​ലി​ ​അ​ഭ്യ​ർ​ത്ഥി​ച്ച് ​ഒ​രു​ ​ബ​ന്ധു​വി​നൊ​പ്പം​ ​എം.​എ​ൽ.​എ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​പെ​ൺ​കു​ട്ടി​യെ​ ​കു​ൽ​ദീ​പ് ​സെ​ൻ​ഗാ​ർ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യാ​ണ് ​പ​രാ​തി.​ ​എ​ൽ.​എ.​എക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​യും​ ​പി​താ​വും​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മം​ ​ന​ട​ത്തി​യ​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​വാ​ർ​ത്ത​യാ​യ​ത്.​ ​കു​ൽ​ദീ​പ് ​സെ​ൻ​ഗാ​റി​നെ​യും​ ​സ​ഹോ​ദ​ര​നെ​യും​ ​പി​ന്നീ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​വ​ർ​ഷ​മാ​യി​ ​ഇ​വ​ർ​ ​ജ​യി​ലി​ലാ​ണ്.​ ​സം​ഭ​വ​ത്തി​ൽ​ ​ഡ​ൽ​ഹി​യി​ലു​ൾ​പ്പെ​ടെ​ ​വ​ൻ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.​ ​തു​ട​ർ​ന്ന് ​കേ​സ് ​സി.​ബി.​ഐക്ക് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്