modi-

ന്യൂഡൽഹി: ഇസ്രായേൽ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊത്ത് മോദി നിൽക്കുന്ന കൂറ്റൻ ചിത്രങ്ങളാണ് ഇസ്രായേലിലുടനീളം പ്രദർശിപ്പിച്ചിരിക്കുന്നത്. നഗരത്തിന് നടുവിൽ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലാണ് പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. മോദി മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ എന്നിവരും നെതന്യാഹുവിനൊപ്പം പോസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇസ്രായേലി മാദ്ധ്യമപ്രവർത്തകൻ അമിചായ് സ്റ്റെയ്ൻ ആണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സെപ്തംബർ 17നാണ് ഇസ്രായേലിലെ പൊതുതിരഞ്ഞെടുപ്പ്. മറ്റ് വിദേശരാജ്യത്തലവന്മാരുമായി നെതന്യാഹുവിനുള്ള അടുപ്പം പൊതുജനങ്ങളെ അറിയിക്കുകയാണ് പുതിയ പോസ്റ്ററുകൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പൊതുവെയുള്ള രാഷ്ട്രീയ വിലയിരുത്തൽ.