pm-modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമേദിയും ഇസ്രേയൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് ബാനറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബാനറുകളുടെ പ്രത്യേകത എന്തെന്നാൽ അത് ഇന്ത്യയുലുള്ളതല്ല മറിച്ച് ഇസ്രേയലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഇസ്രേയലിൽ സ്ഥാപിച്ചതാണ്.

ഇസ്രയേലി മാധ്യമപ്രവർത്തകൻ അമിചായി സ്റ്റെയിനാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്. സെപ്തംബർ 17നാണ് ഇസ്രേയലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇതിന്റെ ഭാഗമായാണ് നെതന്യാഹു ലോകനേതാക്കളെ തന്റെ തിരഞ്ഞെടുപ്പ് ബാനറിൽ കൊണ്ടുവന്നത്. ഇസ്രയേലിൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിയായ വ്യക്തി എന്ന നിലയിലും നെതന്യാഹുവിന് നേട്ടമുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് നെതന്യാഹുവിന് കടുപ്പമാകും എന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഇസ്രേയേൽ പുലർത്തുന്നത്. മോദി പ്രധാനമന്ത്രിയതിന് ശേഷം ആദ്യം അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയ നേതാക്കളിലൊരാളാണ് നെതന്യാഹു.

Netanyahu election ads: Putin, Trump & Modi pic.twitter.com/6hc4ltUfHv

— Amichai Stein (@AmichaiStein1) July 28, 2019