റിയാദ്: സൗദിയിൽ 17കാരി ആത്മഹത്യ ചെയ്തതിന് കാരണം പബ്‌ജി ഗെയിമെന്ന് മാതാപിതാക്കൾ. ബിഷ സിറ്റിയിലാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ പബ്ജി കളിയാണ് പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം.
പെൺകുട്ടിയുടെ ഇളയസഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാനിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കൾ അമിതമായി പബ്‌ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു.