ഡെസിൽ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാന്റെ ‘കണ്ണുംകണ്ണും കൊളളയടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റലീസ് ചെയ്തു. പിറന്നാൾ സമ്മാനമായി താരത്തിന്റെ ജന്മദിനത്തിൽ തന്നെയാണ് അണിയറ പ്രവർത്തകർ ട്രെയിലർ റിലീസ് ചെയ്തത്
ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ ‘പെല്ലിചൂപലു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രിയങ്കരിയായ ഋതു വർമയാണ് ദുൽഖറിന്റെ നായിക.. സസ്പെൻസ് നിറഞ്ഞ ഒരു പ്രണയചിത്രമാണ് ‘കണ്ണുംകണ്ണും കൊള്ളയടിത്താൽ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
മലയാളത്തിനു പുറമെ തെലുങ്കിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം സജീവമായി കൊണ്ടിരിക്കുന്ന ദുൽഖറിന്റെ 25-ാമത് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. കെ എം ഭാസ്കരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് സൂചനകൾ. സിദ്ധാർത്ഥ് എന്ന ഐടി പ്രൊഫഷണൽ ആയാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.