kallummakkaya

വിജയവാഡ: കല്ലുമ്മക്കായ പെറുക്കിയ കണ്ണൂർ സ്വദേശികളുൾപ്പെടെ ആറ് പേർ അറസ്റ്റിൽ. വിജയവാഡ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നാല് കണ്ണൂർ സ്വദേശികളുൾപ്പെടെയുള്ള യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണ നദിയിൽ നിന്ന് കല്ലുമ്മക്കായ ശേഖരിച്ച് കാറിൽ കയറ്റുന്നതിനിടെയാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്.

ആന്ധ്രപ്രദേശിൽ കല്ലുമ്മക്കായ ഭക്ഷണ പദാർത്ഥമല്ല. കേരളത്തിൽ ഇവയെ ആഹാരമാക്കാറുണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ കേരള വനംവകുപ്പ് ഇടപെട്ടിട്ടുണ്ട്. കൂടാതെ യുവാക്കൾ കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ വിവരമറിയിക്കുകയും ചെയ്തു.