kaumudy-news-headlines

1. മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണം എന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. പൊലീസിലെ ഉന്നത സ്ഥാനത്ത് നിയമിക്കണം എന്നും സര്‍ക്കാരിന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. നീതിന്യായ വ്യവസ്ഥ സുദൃഢം എന്ന് ജേക്കബ് തോമസ്. തനിക്ക് എതിരായ നടപടി, അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയതിന്. ന്യായാധിപന്മാര്‍ ഇതെല്ലാം കാണുന്നുണ്ട് എന്നും അഴിമതിക്ക് എതിരെ എല്ലാവരും ശബ്ദം ഉയര്‍ത്തണം എന്നും ജേക്കബ് തോമസ്. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുക ആയിരുന്നു


2. രമാദേവിക്ക് എതിരെ നടത്തിയ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ അസംഖാന്‍ ലോക്സഭയില്‍ മാപ്പു പറഞ്ഞു. അസംഖാനും അഖിലേഷ് യാദവും രമാദേവിയുമായി ചര്‍ച്ച നടത്തി. രമാദേവിയെ അപമാനിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല എന്നും അസംഖാന്‍. എന്നാല്‍ എം.പിയുടെ മാപ്പപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന് രമാദേവി. അസംഖാനെ അഖിലേഷ് യാദവ് പിന്തുണച്ചതിലും പ്രതിഷേധം. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ നിങ്ങളുടെ കണ്ണുകളില്‍ നോക്കി എനിക്ക് സംസാരിക്കാന്‍ തോന്നുന്നു എന്നായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. ഇത് സഭയില്‍ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു
3. കോണ്‍ഗ്രസിന് നാഥനില്ലാ അവസ്ഥ എന്ന ശശി തരൂര്‍ എം.പിയുടെ പരാമര്‍ശം തള്ളി നേതാക്കള്‍ രംഗത്ത്. ശശി തരൂര്‍ പറയുന്നത് പോലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥ ഇല്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പുതിയ അധ്യക്ഷന്‍ വരുന്നത് വരെ രാഹുല്‍ ഗാന്ധി ചുമതല നിറവേറ്റും. അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാവും എന്നും പ്രതികരണം
4. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടന്‍ ഉണ്ടാകണം എന്ന ത് എല്ലാവരുടേയും താത്പര്യം എന്ന് ചെന്നിത്തല. എം.പിമാര്‍ക്ക് നേതൃത്വമില്ലാതെ മുന്നോട്ടു പോകാന്‍ ആകില്ല എന്ന് ശശി തരൂര്‍ തുറന്നടിച്ചിരുന്നു. പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ ഉള്ളവയിലേക്ക് തിരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് ആണ് കോണ്‍ഗ്രസിന് ഉചിതം. നേതൃ നിരയിലെ അവ്യക്തതയില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഗാന്ധി കുടുംബം എന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞിരുന്നു
5. പീഡന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബീഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചത് ആണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുക, ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
6. ബിനോയ് കോടിയേരി നാലാം തവണയും ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല.അതേസമയം, പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന് പരാതിക്കാരി. രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പരാതിക്കാരിയായ യുവതിയും, അഭിഭാഷകനും ആരോപിച്ചു.
7. പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് നാലര കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന 4 പേര്‍ പിടിയില്‍. പ്രതികള്‍ കുടുങ്ങിയത് സേലത്ത് വാഹന പരിശോധനക്കിടെ. ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണവും പണവും ഇവരില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ്. പത്തനംതിട്ടയില്‍ നിന്നും പൊലീസ് സേലത്ത് എത്തി. പിടിയില്‍ ആയവരെല്ലാം മഹാരാഷ്ട്ര സ്വദേശികള്‍.
8. മോഷണത്തിന്റെ സൂത്രധാരനും ജ്വല്ലറി ജീവനക്കാരനുമായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേല്‍ ഇന്നലെ പൊലീസ് പിടിയില്‍ ആയിരുന്നു. കോഴഞ്ചേരിക്ക് സമീപത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് കയറിയത് രണ്ടാഴ്ച മുന്‍പ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആണ് കൃഷ്ണ ജ്വല്ലേഴ്സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും സംഘം കൊണ്ട് പോയിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.
9. അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖില്‍ ആര്‍ നായരെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നു. രാഖിയുടെ മൊബൈല്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെടുക്കാന്‍ ശ്രമം. നടപടി ക്രമത്തിനു ശേഷം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാം പ്രതി രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖിലിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു