ശരീരദുർഗന്ധം പലർക്കും ഒരു തലവേദന തന്നെയാണ്. എന്തുകൊണ്ടാണ് വിയർപ്പുനാറ്റം ഉണ്ടാകുന്നതെന്നും അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും അറിയണ്ടേ. സ്ത്രീകളിൽ ആർത്തവ സമയത്ത് ശരീര ഊഷ്മാവ് വർദ്ധിക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. ആർത്തവത്തിന് ശേഷമുള്ള രണ്ടാഴ്ചക്കാലം വിയർപ്പ് നാറ്റം സ്ത്രീകളിൽ അധികമായിരിക്കും.
സിന്തറ്റിക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും കഴിവതും ഉപയോഗിക്കാതിരിക്കുക. ഇവ വിയർപ്പിനെ ശരീരത്തിൽ തടഞ്ഞ് നിർത്തും. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീര ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും.
പിരിമുറുക്കം ഒഴിവാക്കുക. പരീക്ഷ ദിവസങ്ങളിലും പ്രധാനപ്പെട്ട മീറ്റിംഗുകൾ ഉള്ളപ്പോഴും ചിലർ അധികമായി വിയർക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മാനസിക സമ്മർദ്ദം ഒഴിവാക്കി കഴിവതും കൂളായിരിക്കുവാൻ ശ്രദ്ധിക്കുക.