university-college-

തിരുവനന്തപുരം: ജില്ലാ ജയിലിൽ നിന്ന് അസുഖങ്ങൾ പകരുന്നതിനാൽ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉൾപ്പടെ ആറ് പേരാണ് ഇതുമായി ബന്ധപ്പെട്ട് കോടതിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ഇവരുടെ ആവശ്യം കോടതി തള്ളി.

ജയിലിൽ നിന്ന് അസുഖങ്ങൾ വന്നാൽ അധികൃതർ നോക്കിക്കോളുമെന്ന് പറഞ്ഞ് കോടതി പ്രതികളുടെ ഹർജി തള്ളി. അസാധാരണമായ ആവശ്യം എന്ന നിലയിൽ ഇതിനെ വിലയിരുത്തിയ കോടതി ജില്ലാ ജയിലധികൃതർ കാര്യങ്ങൾ നോക്കിക്കൊള്ളുമെന്ന് പറഞ്ഞായിരുന്നു ഹർജി തള്ളിയത്. അതേസമയം പ്രതികളുടെ റിമാൻഡ് കാലാവധി ആഗസ്റ്റ് 12വരെ നീട്ടിയിട്ടുണ്ട്.