ന്യൂഡൽഹി: ഡിസ്‌കവറി ചാനലിൽ ബെയർ ഗ്രിൽസ് അവതരിപ്പിക്കുന്ന പ്രശസ്ത പരിപാടിയായ മാൻ വെർസസ് വൈൽഡിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനൽ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യും. പരിപാടിയുടെ ചെറിയൊരു വീഡിയോ ബെയർ ഗ്രിൽസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
മോദിയും ഗ്രിൽസും ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് കടുവ സങ്കേതത്തിലെ ദികലയിൽ നടത്തിയ സാഹസിക യാത്രയാണ് പരിപാടിയിലുള്ളതെന്നാണ് സൂചന. 45 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ബെയർ ഗ്രിൽസിന്റെ ട്വീറ്റ് പ്രധാനമന്ത്രി റിട്വീറ്റ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
India- where you find lush green forests, diverse wildlife, beautiful mountains and mighty rivers.
— Narendra Modi (@narendramodi) July 29, 2019
Watching this programme will make you want to visit different parts of India and add to discourse of environmental conservation.
Thanks @BearGrylls for coming here! @DiscoveryIN https://t.co/AksPyHfo7X