മുംബയ്: ബോംബെ ഐ.ഐ.ടിയിലെ ക്ലാസ് റൂമിൽ പശുകയറി. അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരു പശു ക്ലാസിലേക്ക് കടന്ന് വന്നത്. പശുവിനെക്കണ്ട് വിദ്യാർത്ഥികളും അദ്ധ്യാപകനും ഞെട്ടി. അവരുടെ കൺമുന്നിലൂടെ ക്ലാസ് മുറിയിലൂടെ ഒരു കൂസലുമില്ലാതെ നടക്കുന്ന പശുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണ് വീഡിയോ. അതേസമയം സംഭവം വിവാദമായിരിക്കുകയാണ്. ഇപ്പോൾ പശുക്കൾക്കായി ക്യാംപസിൽ ഗോശാല പണിയാനുള്ള നീക്കത്തിലാണ് അധികൃതർ. മുമ്പ് ഒരു വിദ്യാർത്ഥിയെ അലഞ്ഞു നടക്കുന്നൊരു പശു ആക്രമിച്ചിരുന്നു.
Cow entering IIT BOMBAY without clearing JEE Advanced?? 🐄🐄🐄. A cow entering an IIT Bombay classroom 😂 pic.twitter.com/i7taJ2TPOd
— Mayur Borkar (@imayurborkar) July 29, 2019