ലക്‌നൗ: കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ഏത എന്ന ജില്ലയിലാണ് സംഭവം. രാജ്കുമാർ എന്ന യുവാവാണ് ആശുപത്രിയിൽ കഴിയുന്നത്. ഇയാൾ മദ്യ ലഹരിയിലാണ് പാമ്പിനെ കടിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
വീട്ടിലെത്തിയ പാമ്പ് എന്റെ മകനെ കടിച്ചു. തുടർന്ന് മകൻ പാമ്പിനെ തിരിച്ചുകടിച്ചു കഷ്‌ണങ്ങളാക്കി. ചികിത്സിക്കാൻ പണമില്ലെന്ന് രാജ്കുമാറിന്റെ പിതാവ് പറഞ്ഞു. രാജ്‍കുമാറിനെ പാമ്പ് കടിച്ചിരുന്ന കാര്യം ആദ്യം മനസിലായിരുന്നില്ലെന്ന് ഇയാളെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. ഇയാളുടെ അവസ്ഥ ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ പറഞ്ഞു. സംഭവത്തിനുശേഷം പാമ്പിനെ രാജ്കുമാറിന്റെ കുടുംബം കുഴിച്ചിട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.